Saturday, April 28, 2012

കുഞ്ഞൂട്ടന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍

                                  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാണ്ട്‌ എ ഡി 2005- 2007 കാലഘട്ടത്തില്‍,കുഞ്ഞൂട്ടന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.....


 ഒരു ദിവസം കുഞ്ഞൂട്ടന്‍ ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക്‌ വരുന്ന വഴി...ഉള്ളില്‍ സന്തോഷ തിരമാലകളുടെ സുനാമി.അന്ന് കോളേജിന്‍റെ രോമാഞ്ചമായ അനിത ടീച്ചര്‍ ചായയും വടയും കഴിക്കുമ്പോള്‍,ടീച്ചറുടെ  വട കണ്ട ത്രില്ലിലാരുന്നു അദ്ദേഹം.കൂടാതെ ഏതൊക്കെയോ മണ്ടി പെണ്ണുങ്ങള്‍ ഓട്ടോഗ്രാഫ് വാങ്ങാനും വന്നത്രെ.ഇങ്ങനെ പോയാല്‍ സ്ഥലത്തെ ലൈഫ് ബോയ്‌ ച്ചെ പ്ലേ ബോയ്‌ ആവണ്ടി വരുമോ എന്നും അദ്ദേഹം സംശയിക്കുന്നു.


ബസ്‌ ഇറങ്ങി കുഞ്ഞൂട്ടന്‍ തന്‍റെ ബി എസ് എ സൈക്കിള്‍ വെച്ചിടത്തെക്ക് ചെന്നു.കാക്ക കാഷ്ടിച്ച സീറ്റില്‍ കുഞ്ഞൂട്ടന്‍ തൊട്ടു നോക്കി. ഭാഗ്യം..ഒണങ്ങി.സൈക്കിള്‍ ചവിട്ടി കൊറച്ചു മുന്നിലോട്ട് പോയപ്പോ അതാ ,ഏതാനും അടി ദൂരത്തിലായി ജിമ്മന്‍ വാസു നടന്നു പോകുന്നു.

ഒരേ കോളേജിലാണ് രണ്ടു പേരും. തമ്മില്‍ ഹായ്, ബൈ പരിചയമേ ഉള്ളൂ . പക്ഷെ  കുഞ്ഞൂട്ടന്‍     ഇപ്പോള്‍ സൈക്കിളിലും ,ജിമ്മന്‍ നടന്നിട്ടുമാണ്. ആ സാമൂഹികവും ബൂര്‍ഷ്വാപരവുമായ വേര്‍ത്തിരിവ് കുഞ്ഞൂട്ടന് സഹിച്ചില്ല. കുഞ്ഞൂട്ടന്‍ ബെല്‍ അടിച്ച്  ഡസന്‍ ബ്രെയ്ക്ക് ഇട്ടു സൈക്കിള്‍ നിര്‍ത്തി.   

ജിമ്മന്‍ : ആരിത്‌ കുഞ്ഞൂട്ടനോ, തന്നെ കൊളെജിലൊന്നും കാണാറില്ലല്ലോ??ഈ ശകടം ഇത് വരെ ഉപേക്ഷിച്ചില്ലേ ??

(ജിമ്മന്‍ പുതിയ പള്‍സര്‍ എടുത്തിട്ടുണ്ട്)

കുഞ്ഞൂട്ടന്‍: നീ ആ പെണ്ണുങ്ങളുടെ ടോയിലെറ്റ്‌ന്‍റെ അവടെ തന്നെ നോക്കി ഇരുപ്പല്ലേ,അതാവും.
(തന്നെ പുച്ച്ച്ചിച്ചാല്‍ കുഞ്ഞൂട്ടന്‍ സഹിച്ചേക്കും,പക്ഷെ സൈക്കിള്‍..അണ്‍ സഹിക്കബിള്‍)

ജിമ്മന്‍ ചമ്മുന്നു..കുഞ്ഞൂട്ടന്‍ സൈക്കിള്‍ തള്ളി ഒപ്പം നടക്കുന്നു


കുഞ്ഞൂട്ടന്‍ : പിന്നെ എന്നാ ഉണ്ട് വിശേഷങ്ങള്‍ ???

ജിമ്മന്‍ : എന്തൂട്ട് വിശേഷം ,രാവിലെയാവണ് രാത്രി ആവണ്..

കുഞ്ഞൂട്ടന്‍ : ഇടക്കോരോ അമിട്ടും പൊട്ടിക്കണു, ല്ലേ??
(കൂട്ട ചിരി )

ജിമ്മന്‍ : ഈ ഏരിയയില്‍ നല്ല കളറുകള്‍ ഒന്നും ഇല്ലല്ലേ??

കുഞ്ഞൂട്ടന്‍ : ശരിയാട്ടോ , ഉള്ളതൊക്കെ രണ്ടിലും മൂന്നിലും... ആ ഒരെണ്ണം ഉണ്ട്

ജിമ്മന്‍ : ഏതാ?? (ആകാംഷയോടെ )

കുഞ്ഞൂട്ടന്‍ : അവളെ കാണാനാ ഈ പോണെ . ഒരു 5.15 നു എന്‍റെ വഴി പോവും.ചരക്കാണ്...ഉം

ജിമ്മന്‍ : അങ്ങോട്ടാണോ ഇങ്ങോട്ടാണോ ? (മുഖത്തെ പഴയ ആക്രാന്തം കാണാനില്ല )

കുഞ്ഞൂട്ടന്‍ : അങ്ങനെ ചോയ്ച്ചാല്‍...അങ്ങോട്ട്‌. ടൂഷന് പോണതാണെന്ന് തോന്നുന്നു

ജിമ്മന്‍ : ഒരു നീല ബാഗ്‌ ?? നീണ്ട വള്ളി ?? (ശാന്തം )

കുഞ്ഞൂട്ടന്‍ : അതന്നെ, ചരക്കല്ലേ??

ജിമ്മന്‍ : ഞാന്‍ ഡെയിലി കാണാറുണ്ട്.കോമളവല്ലി എന്റെ അനിയത്തിയാണ്

കുഞ്ഞൂട്ടന്‍ : (ഇതിലും വലത്ത് കണ്ടിട്ടാണ് കുഞ്ഞൂട്ടന്‍ പത്ത് പാസ്സായത്.പുള്ളി കൂളായി തന്നെ നില്‍പ്പാണ് ) ഏതു വിഷയാണ്?? ഞാന്‍ എടുക്കണോ??

ജിമ്മന്‍ : കണക്കാ . ഇത്തിരി ബുദ്ധിമുട്ടും .(മസിലുകള്‍ വീര്‍ത്തു വരുന്നു )

കുഞ്ഞൂട്ടന്‍ : അപ്പൊ ഇനി തൊട്ട് കാത്തു നില്‍ക്കണ്ടല്ലോ,ല്ലേ ?

(കൂട്ടച്ചിരി ഇല്ല . കുഞ്ഞൂട്ടന്റെ സോളോ പെര്‍ഫോര്‍മന്‍സ് )

കുഞ്ഞൂട്ടന്‍ : എന്നാ ഞാന്‍ പോട്ടെ ?

ജിമ്മന്‍ : അതാ നല്ലത് 

കുഞ്ഞൂട്ടന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി . ആത്മഗതം : പാവം ജിമ്മന്‍ , എന്ത്

 ചെയ്യാം, അവന്റെ പെങ്ങള്‍ എന്റെ പെങ്ങള്‍ അല്ലല്ലോ ഹി ഹി )

ക്രോസ് ഫയര്‍


ദൂരെ കോമളവല്ലിയുടെ വാച്ചില്‍ മണി 5 ആയി .

കോമളവല്ലി : ആത്മഗതം : ഇന്നും ആ ഹോട്ട് ചേട്ടനെ കാണണെ ഈശ്വരാ ...

                     end




Monday, April 23, 2012

ഉത്പത്തി

"ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത് ;സമാധാനമല്ല ,വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് :
                                                                                         ലുക്കാ 9,23-24:
                     


                                                                                   പേടിക്കണ്ട.  എന്തെങ്കിലും എഴുതുമ്പോള്‍ ആദ്യമേ
 ഒരു quote എഴ്തുന്നത്  ഒരു സ്റ്റൈല്‍  ആണല്ലോ. അത് കൊണ്ട് മാത്രം എഴുതിയതാണ്.

                                                     ഈ ബൈബിള്‍ വചനം ഞാന്‍ ഉപയോഗിക്കാന്‍ കാരണം ,അതിന്റെ അര്‍ഥം എനിക്ക് മനസിലായില്ല എന്നത് തന്നെയാണ്.ഗ്രഹിക്കാന്‍ കഴിയാത്ത സംഭവങ്ങളെ ബഹുമാനിക്കണമല്ലോ .  ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് .    ഈ ഒരു വാചകം മാത്രം വേറിട്ട്‌ നില്‍ക്കുന്നതായി എനിക്ക് തോന്നുന്നു .

                                                          ഇപ്പോള്‍ നിങ്ങള്‍ക്കിങ്ങനെ തോന്നുന്നുണ്ടോ, ശോ ഇവനൊരു പുലി തന്നെ ,ഹിന്ദു ആണെങ്കിലും ബൈബിള്‍ ഒക്കെ വായിച്ചിരിക്കുന്നു .വാഗ്മി, മതമൈത്രിയുടെ പുത്തന്‍ താരോദയം .....

                                       " ഒലക്ക "


നിങ്ങള്‍ emotional hijacking ന് ഇരയായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോള്‍ ,അത് അനേകം ആളുകള്‍ വായിക്കുമെന്ന് അറിയുമ്പോള്‍ ,നിങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന തോന്നല്‍ ......
 ആദ്യം  അനുഭാവം .അത്  ആരാധനയായി മാറും .പിന്നെ ഹിറ്റ്‌ കളും കമന്റുകളും ...ബ്ലോഗറുടെ കീശയും നിറയും .ഈ ആരാധന മൂത്ത് നിങ്ങള്‍ ഒരു സൈബര്‍ ഗുണ്ട ആയി തീരുമെന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പുതിയ പഠനങ്ങള്‍ പറയുന്നത്.നിങ്ങള്‍ ഏതെങ്കിലും ബ്ലോഗറെ ഫോളോ ചെയ്യുന്നു എങ്കില്‍ തീര്‍ച്ചയായും ഈ പദങ്ങള്‍ പരിചിതമായിരിക്കും .

              ബ്ലോഗ്‌ എഴുതാന്നു വെച്ചത് ബോറടി മാറ്റാനാണ്. ആടുകളുടെ സെന്സില്ലായ്മ (ആഡ്‌സെന്‍സ്‌ ) വല്യേ മെനക്കെടാണ് .അതിനാല്‍ ആ പരിപാടിയില്‍ താല്‍പ്പര്യമില്ല .
എഴുതുന്നത് എന്നും ഒരു ആശ്വാസമായിരുന്നു.ജീവിതത്തിലെ ഇരുണ്ട
 കാലഘട്ടങ്ങളിലോക്കെ എനിക്ക്  ശക്തി പകര്‍ന്നത്  മറ്റാരുമല്ല ,എന്റെ തന്നെ വാക്കുകളാണ്.
തൊഴിലില്ലായ്മ ഒരു ഒഴിയാബാധയായി മാറിയിരിക്കുന്നു.ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായി മാറിയ ദിവസങ്ങള്‍ . സമയം കളയാന്‍ ഏറ്റവും നല്ല വഴി ടൈപ്പ് ചെയ്തു തെറ്റ് തിരുത്തലാണ് . ഒരു പോസ്റ്റ്‌ ഒരു ദിവസമെങ്കിലും  എടുക്കും .
എനിക്ക് എത്രയും പെട്ടന്നുതന്നെ ഒരു പണി കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കൂ . ഈ ബ്ലോഗിന് ശാപമോക്ഷം കിട്ടട്ടെ

                                 എന്നെ പറ്റി എന്തെങ്കിലും പറയണ്ടേ .. 22 മെയില്‍ (നോട്ട് മയില്‍ )
 തൃശൂര്‍ എഞ്ചിനീയറിംഗ് ബിരുദം. തൊഴില്‍ രഹിതന്‍ .തന്റേതല്ലാത്ത കാരണങ്ങളാല്‍ അവിവാഹിതനായി തുടരുന്നു .വികാര ജീവി . ശാന്തമാണ് സ്ഥായി ഭാവം . വാവടുക്കുമ്പോള്‍ മാറ്റങ്ങള്‍ കണ്ടേക്കാം

ഗതകാലസ്മരണകള്‍ അയവിറക്കുകയും തെറ്റുകളില്‍ പശ്ചാത്തപിക്കുകയുമാണ്  പ്രധാന ഹോബി . പരിസ്ഥിതി മലിനീകരണവും ഊര്‍ജ ദുര്‍വിനിയോഗ  വും സഹിക്കാന്‍ പറ്റാത്ത രണ്ടു കാര്യങ്ങള്‍ .

സ്നേഹിച്ചവരെ ഒക്കെ നക്കി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് . അങ്ങനെ അവരും ശത്രുക്കളായി മാറി :(
ഇനിയും പറയാന്‍ ഏറെയുണ്ടെങ്കിലും വായിക്കാന്‍ നിങ്ങള്‍ക്ക് ക്ഷമ കാണില്ലെന്ന് അറിയാവുന്നതിനാല്‍ നിര്‍ത്തട്ടെ.....പിന്നെയും തുടങ്ങുന്നതിനു വേണ്ടി

                                                                                                  ടി ആര്‍  എസ്