Monday, April 23, 2012

ഉത്പത്തി

"ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത് ;സമാധാനമല്ല ,വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് :
                                                                                         ലുക്കാ 9,23-24:
                     


                                                                                   പേടിക്കണ്ട.  എന്തെങ്കിലും എഴുതുമ്പോള്‍ ആദ്യമേ
 ഒരു quote എഴ്തുന്നത്  ഒരു സ്റ്റൈല്‍  ആണല്ലോ. അത് കൊണ്ട് മാത്രം എഴുതിയതാണ്.

                                                     ഈ ബൈബിള്‍ വചനം ഞാന്‍ ഉപയോഗിക്കാന്‍ കാരണം ,അതിന്റെ അര്‍ഥം എനിക്ക് മനസിലായില്ല എന്നത് തന്നെയാണ്.ഗ്രഹിക്കാന്‍ കഴിയാത്ത സംഭവങ്ങളെ ബഹുമാനിക്കണമല്ലോ .  ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് .    ഈ ഒരു വാചകം മാത്രം വേറിട്ട്‌ നില്‍ക്കുന്നതായി എനിക്ക് തോന്നുന്നു .

                                                          ഇപ്പോള്‍ നിങ്ങള്‍ക്കിങ്ങനെ തോന്നുന്നുണ്ടോ, ശോ ഇവനൊരു പുലി തന്നെ ,ഹിന്ദു ആണെങ്കിലും ബൈബിള്‍ ഒക്കെ വായിച്ചിരിക്കുന്നു .വാഗ്മി, മതമൈത്രിയുടെ പുത്തന്‍ താരോദയം .....

                                       " ഒലക്ക "


നിങ്ങള്‍ emotional hijacking ന് ഇരയായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോള്‍ ,അത് അനേകം ആളുകള്‍ വായിക്കുമെന്ന് അറിയുമ്പോള്‍ ,നിങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന തോന്നല്‍ ......
 ആദ്യം  അനുഭാവം .അത്  ആരാധനയായി മാറും .പിന്നെ ഹിറ്റ്‌ കളും കമന്റുകളും ...ബ്ലോഗറുടെ കീശയും നിറയും .ഈ ആരാധന മൂത്ത് നിങ്ങള്‍ ഒരു സൈബര്‍ ഗുണ്ട ആയി തീരുമെന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പുതിയ പഠനങ്ങള്‍ പറയുന്നത്.നിങ്ങള്‍ ഏതെങ്കിലും ബ്ലോഗറെ ഫോളോ ചെയ്യുന്നു എങ്കില്‍ തീര്‍ച്ചയായും ഈ പദങ്ങള്‍ പരിചിതമായിരിക്കും .

              ബ്ലോഗ്‌ എഴുതാന്നു വെച്ചത് ബോറടി മാറ്റാനാണ്. ആടുകളുടെ സെന്സില്ലായ്മ (ആഡ്‌സെന്‍സ്‌ ) വല്യേ മെനക്കെടാണ് .അതിനാല്‍ ആ പരിപാടിയില്‍ താല്‍പ്പര്യമില്ല .
എഴുതുന്നത് എന്നും ഒരു ആശ്വാസമായിരുന്നു.ജീവിതത്തിലെ ഇരുണ്ട
 കാലഘട്ടങ്ങളിലോക്കെ എനിക്ക്  ശക്തി പകര്‍ന്നത്  മറ്റാരുമല്ല ,എന്റെ തന്നെ വാക്കുകളാണ്.
തൊഴിലില്ലായ്മ ഒരു ഒഴിയാബാധയായി മാറിയിരിക്കുന്നു.ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായി മാറിയ ദിവസങ്ങള്‍ . സമയം കളയാന്‍ ഏറ്റവും നല്ല വഴി ടൈപ്പ് ചെയ്തു തെറ്റ് തിരുത്തലാണ് . ഒരു പോസ്റ്റ്‌ ഒരു ദിവസമെങ്കിലും  എടുക്കും .
എനിക്ക് എത്രയും പെട്ടന്നുതന്നെ ഒരു പണി കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കൂ . ഈ ബ്ലോഗിന് ശാപമോക്ഷം കിട്ടട്ടെ

                                 എന്നെ പറ്റി എന്തെങ്കിലും പറയണ്ടേ .. 22 മെയില്‍ (നോട്ട് മയില്‍ )
 തൃശൂര്‍ എഞ്ചിനീയറിംഗ് ബിരുദം. തൊഴില്‍ രഹിതന്‍ .തന്റേതല്ലാത്ത കാരണങ്ങളാല്‍ അവിവാഹിതനായി തുടരുന്നു .വികാര ജീവി . ശാന്തമാണ് സ്ഥായി ഭാവം . വാവടുക്കുമ്പോള്‍ മാറ്റങ്ങള്‍ കണ്ടേക്കാം

ഗതകാലസ്മരണകള്‍ അയവിറക്കുകയും തെറ്റുകളില്‍ പശ്ചാത്തപിക്കുകയുമാണ്  പ്രധാന ഹോബി . പരിസ്ഥിതി മലിനീകരണവും ഊര്‍ജ ദുര്‍വിനിയോഗ  വും സഹിക്കാന്‍ പറ്റാത്ത രണ്ടു കാര്യങ്ങള്‍ .

സ്നേഹിച്ചവരെ ഒക്കെ നക്കി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് . അങ്ങനെ അവരും ശത്രുക്കളായി മാറി :(
ഇനിയും പറയാന്‍ ഏറെയുണ്ടെങ്കിലും വായിക്കാന്‍ നിങ്ങള്‍ക്ക് ക്ഷമ കാണില്ലെന്ന് അറിയാവുന്നതിനാല്‍ നിര്‍ത്തട്ടെ.....പിന്നെയും തുടങ്ങുന്നതിനു വേണ്ടി

                                                                                                  ടി ആര്‍  എസ്         

1 comment: